അഹമ്മദാബാദ് :ഗുജറാത്ത് കലാപത്തിനു കാരണമായ സബര്‍മതി എക്സ്പ്രസ് തീവെയ്പ്പ് കേസിലെ അപ്പീലുകളിലുള്ള വിചാരണ ഈ മാസം 18 മുതല്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ ആരംഭിക്കും.കേസില്‍ ശിക്ഷിക്കപ്പെട്ട 31 പ്രതികളുടെ അപ്പീലുകളാണ് ജസ്റ്റിസ് അനന്ദ് ദാവെ കേള്‍ക്കുന്നത്.
2002 ഫെബ്രുവരിയില്‍ സബര്‍മതി എക്സ്പ്രസിന്റെ എസ് -6 കോച്ചിലുണ്ടായ തീപിടിത്തത്തില്‍ 59 കര്‍സേവകര്‍ കൊല്ലപ്പെട്ടിരുന്നു. 2011 ഫെബ്രുവരി 22ന് പ്രത്യേക വിചാരണ കോടതി ജഡ്ജി പി.ആര്. പട്ടേലാണ് പ്രതികള്‍ക്കു ശിക്ഷ വിധിച്ചത്. 59 കര്‍സേവകര്‍ അഗ്നിക്കിരയായി മരിച്ച കേസില്‍ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി അന്നു കോടതി കണ്ടെത്തിയിരുന്നു. ഇതില്‍ 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്കു ജീവപര്യന്തം തടവും ശിക്ഷ വിധിച്ചിരുന്നു.
Discussion about this post