ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ നിലവിൽ ഓസ്‌ട്രേലിയ സന്ദർശനം നടത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. സിഡ്‌നിയിൽ വച്ച് പ്രശസ്തരായ നിരവധി ആളുകളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയയിലെ പ്രശസ്ത സെലിബ്രിറ്റി ഷെഫ് ആയ സാറ ടോഡും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയവരിൽ ഉൾപ്പെടുന്നു. അദ്ദേഹത്തെ കാണാനും സംസാരിക്കാനും സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് സാറ ടോഡ് പറഞ്ഞു.
”പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച വ്യക്തിത്വത്തിന് ഉടമയാണ്. അദ്ദേഹത്തെ കണ്ടുമുട്ടാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. ഇന്ത്യയെക്കുറിച്ചും അതിന്റെ പുരോഗതിയെക്കുറിച്ചുമെല്ലാമാണ് അദ്ദേഹം കൂടുതൽ സംസാരിക്കുന്നത്. അദ്ദേഹം അതിൽ വലിയ ശ്രദ്ധാലുവാണ്. അവിശ്വസനീയമായ രീതിയിലുള്ള സ്വാധീനമാണ് അദ്ദേഹം വ്യക്തികളിൽ ചെലുത്തുന്നത്. വളരെ ചെറിയ തുടക്കത്തിൽ നിന്നാണ് ഇന്ന് അദ്ദേഹം ഒരു രാജ്യത്തിന്റെയാകെ നേതാവായി മാറിയത്.
അവിശ്വസനീയമെന്ന് തോന്നുന്ന കാര്യങ്ങൾ അദ്ദേഹം പൂർത്തീകരിക്കുന്നു. പ്രധാനമന്ത്രിക്കൊപ്പം ഇരുന്ന് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചു, ആളുകളോട് ഇടപഴകുന്ന രീതിയുമെല്ലാം നമുക്ക് മനസിലാക്കാൻ സാധിക്കും. ഇന്ത്യൻ പാചകരീതിയുടെ മികവും അതിന്റെ ആയുർവേദ ഗുണങ്ങളെക്കുറിച്ചുമെല്ലാം സംസാരിച്ചു. ഇന്ത്യയോടുള്ള എന്റെ സ്നേഹത്തേയും ഞാൻ ശരിയായ പാതയിലാണെന്ന് വീണ്ടും ഉറപ്പിക്കാനും ഈ കൂടിക്കാഴ്ച സഹായിച്ചു. മുന്നോട്ടുള്ള പാത രൂപപ്പെടുത്തുന്നതിൽ നൽകിയ മാർഗനിർദ്ദേശങ്ങൾക്ക് നന്ദി. ഈ അവസരം ഏറെ പ്രചോദനം നൽകി. മുന്നോട്ടുള്ള യാത്രയിൽ ഇത് വലിയ ആവേശമാകുമെന്നും;; സാറ ടോഡ് പറയുന്നു.









