ആലപ്പുഴ: കായംകുളത്ത് വീട്ടിൽ കഞ്ചാവ് ചെടി നട്ട് വളർത്തിയ വിവിധ ഭാഷാ തൊഴിലാളി അറസ്റ്റിൽ. ബംഗാൾ സ്വദേശി അമിത് റായ് ആണ് അറസ്റ്റിലായത്. ഇയാൾ താമസിക്കുന്ന വീടിന്റെ മുറ്റത്ത് നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തി.
കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്തായുള്ള വീട്ടിലാണ് ഇയാൾ താമസം. ഇയാൾക്കൊപ്പം മറ്റ് തൊഴിലാളികളും താമസിക്കുന്നുണ്ട്. വീട്ടുമുറ്റത്ത് ഇയാൾ കഞ്ചാവ് ചെടി വളർത്തുന്നതുമായി ബന്ധപ്പെട്ട് എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു എക്സൈസ്.
ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.നൗഷാദും കായംകുളം എക്സൈസ് റേഞ്ച് പാർട്ടിയുമാണ് പരിശോധന നടത്തിയത്. ആറോളം കഞ്ചാവ് ചെടികൾ ഉണ്ടായിരുന്നതായി എക്സെെസ് അറിയിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post