പത്തനംതിട്ട : കുട്ടനാടിന് പിന്നാലെ തിരുവല്ലയിലും പക്ഷിപ്പനി വ്യാപിക്കുന്നു. തിരുവല്ലയിലെ നിരണം പഞ്ചായത്തിൽ താറാവുകൾ കൂട്ടത്തോടെ തുടങ്ങിയത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലെ കേന്ദ്ര ലാബിലേക്ക് അയച്ച പരിശോധന ഫലം ലഭിച്ചപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.
നിരണം പഞ്ചായത്തിലെ സർക്കാരിന്റെ താറാവ് ഫാമിൽ ആണ് താറാവുകൾ കൂട്ടത്തോടെ തുടങ്ങിയിരിക്കുന്നത്. പക്ഷിപ്പനി ആകാൻ സാധ്യതയുള്ളതായി സംശയത്തെ തുടർന്ന് ചത്ത താറാവുകളുടെ സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് ഭോപ്പാൽ ലാബിൽ നിന്നും പക്ഷിപ്പനി സ്ഥിരീകരിച്ചു കൊണ്ടുള്ള റിപ്പോർട്ട് എത്തിയത്.
നിരണത്ത സ്ഥിതി ചെയ്യുന്ന ഡക്ക് ഫാമിൽ നിലവിൽ അയ്യായിരത്തോളം താറാവുകൾ ആണ് ഉള്ളത്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ വിഷയം ചർച്ച ചെയ്യാനായി കളക്ടർ അടിയന്തര യോഗം വിളിക്കുമെന്നാണ് സൂചന. നിലവിൽ തിരുവനന്തപുരത്ത് ഉള്ള പത്തനംതിട്ട ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഉടൻ തന്നെ മടങ്ങിയെത്തി നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Discussion about this post