സിഡ്നി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യാൻ സിഡ്നിയിലെ ആകാശത്ത് ഒരുക്കിയ കാഴ്ചയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ആകാശത്ത് ”വെൽകം മോദി” എന്നെഴുതിയ ദൃശ്യമാണിത്. സിഡ്നിയിലെ കമ്യൂണിറ്റി പരിപാടിക്ക് മുന്നോടിയായാണ് നീലയാകാശവും മോദിയെ സ്വാഗതം ചെയ്തത്. ഇത് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
വിമാനത്തിന്റെ കൺട്രേയ്ലുകൾ കൊണ്ടാണ് ആകാശത്ത് ഇങ്ങനെ എഴുതിയത്. ഈ ദൃശ്യം കാണാൻ നിരവധി പേർ തടിച്ചുകൂടി.
Aircraft contrail spells 'Welcome Modi' in Sydney, PM's 3-nation tour to end in Australia#TNShorts pic.twitter.com/htmK2ZdZ3i
— TIMES NOW (@TimesNow) May 23, 2023
ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഇന്നലെ രാത്രിയോടെയാണ് പ്രധാനമന്ത്രി സിഡ്നിയിൽ എത്തിയത്. ഓസ്ട്രേലിയയിലുള്ള ഇന്ത്യക്കാരുമായി പ്രധാനമന്ത്രി ഇന്ന് സംവദിക്കും. കമ്യൂണിറ്റ് പരിപാടിയിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസും പങ്കെടുക്കുന്നുണ്ട്.
”മോദി മോദി” ആരവങ്ങളോടെയാണ് ആയിരക്കണക്കിന് ആളുകൾ മോദിയെ വരവേറ്റത്. ഓസ്ട്രേലിയയുമായുള്ള സുഹൃദ് ബന്ധം ദൃഢമാക്കുന്നതിന് വേണ്ടി യോഗങ്ങൾ നടത്തി നിർണായക തീരുമാനങ്ങൾ സ്വീകരിക്കും.
Discussion about this post