പാകിസ്താൻ: പാകിസ്താനിൽ സൈനിക ചെക്ക് പോസ്റ്റിനു നേരെ ചാവേറാക്രമണം. ആക്രമണത്തിൽ രണ്ട് സൈനികരും ഒരു പോലീസുകാരനും ഒരു പ്രാദേശിക വാസിയും കൊല്ലപ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. വടക്ക് പടിഞ്ഞാറൻ പാകിസ്താനിലെ സുരക്ഷാ ചെക്ക് പോയിന്റിന് നേരെയാണ് ചാവേർ ബോംബാക്രമണമുണ്ടായത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാക്കിസ്താനിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ വടക്കൻ വസീറിസ്ഥാനിലാണ് ബോംബാക്രമണം നടന്നത്. പാക് താലിബാൻ ഭീകരഗ്രൂപ്പിൻറെ ഗ്രൂപ്പിന്റെ മുൻ ശക്തികേന്ദ്രമാണിത്. തെഹ്‌രീകെ-ഇ-താലിബാൻ പാകിസ്താൻ അല്ലെങ്കിൽ ടിടിപി എന്നും ഈ സംഘടന അറിയപ്പെടുന്നു. ആക്രമണത്തിൽ നിരവധി സിവിലിയന്മാർക്കും പരിക്കേറ്റതായി പോലീസ് ഉദ്യോഗസ്ഥൻ റഹ്മത്ത് ഖാൻ പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും പാകിസ്താൻ താലിബാൻ ഭീകര സംഘടനയ്ക്ക് നേരെയാണ് സംശയം ഉയരുന്നത്. പാക് സർക്കാരുമായുള്ള വെടിനിർത്തൽ അവസാനിപ്പിക്കാൻ അഫ്ഗാൻ സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുത്തതിന് തൊട്ടുപിന്നാലെ ടിടിപി അതിന്റെ ആക്രമണം ശക്തമാക്കിയിട്ടുണ്ട്
അഫ്ഗാനിസ്ഥാന്റെ അതിർത്തിയിലുള്ള ഖൈബർ പഖ്തൂൺഖ്വയിലെ ഹംഗുവിലെ എണ്ണ-വാതക പ്ലാന്റിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വവും ടിടിപി ഏറ്റെടുത്തിരുന്നു. മൾട്ടിനാഷണൽ യൂറോപ്യൻ കമ്പനിയായ MOL പാകിസ്താൻ ഓയിൽ ആൻഡ് ഗ്യാസ് നടത്തുന്ന സ്ഥാപനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് സുരക്ഷാ സൈനികരും രണ്ട് സ്വകാര്യ ഗാർഡുകളും കൊല്ലപ്പെട്ടിരുന്നു. പ്രത്യേക ഭീകര ഗ്രൂപ്പാണെങ്കിലും, അഫ്ഗാൻ താലിബാനുമായി ടിടിപി യ്ക്ക് അടുത്ത ബന്ധമാണ്.












