വാരണാസി: മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിദേശീയരുടെ വസ്ത്രത്തിനും മറ്റ് വസ്ത്രങ്ങള്‍ക്കും കാശി വിശ്വനാഥ ക്ഷേത്രത്തിലും പരിസരത്തും വിലക്ക്. വിദേശിയരുള്‍പ്പെടെ എല്ലാവരും സാരിയോ മുണ്ടോ ധരിയ്ക്കണമെന്ന് ആവശ്യപ്പെടുന്ന നിര്‍ദ്ദേശം ക്ഷേത്രട്രസ്റ്റ് പുറത്തിറക്കി.
എന്നാല്‍ ഡ്രസ്കോഡ് മുന്നോട്ടുവയ്ക്കുന്നില്ലെന്നും പ്രവേശനകവാടത്തില്‍ തന്നെ സൗജന്യമായി സാരിയും മുണ്ടും വിതരണം ചെയ്യുമെന്നും ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. ദര്‍ശനത്തിന് മുമ്പ് നല്കുന്ന വസ്ത്രങ്ങള്‍ തിരിച്ചിറങ്ങുമ്പോള്‍ തിരികെ നല്‍കണം.
പരമ്പരാഗതമായ പൂജാവിധികളെക്കുറിച്ച് അവബോധമുണ്ടാക്കാനാണ് പുതിയ നിര്‍ദ്ദേശമെന്നാണ് ക്ഷേത്ര ട്രസ്റ്റി അറിയിച്ചു. ഇതുപോലുള്ള രീതികള്‍ ദക്ഷിണേന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നിര്‍ദ്ദേശങ്ങള്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍ ഉള്‍പ്പെടെയുള്ള ഭാഷകളിലുള്ള ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിയ്ക്കും. ദിവസവും നൂറുകണക്കിന് വിദേശ തീര്‍ത്ഥാടകരെ എത്തിയ്ക്കുന്ന പ്രാദേശിക ഗൈഡുമാര്‍ക്കായി യോഗവും സംഘടിപ്പിയ്ക്കുമെന്നും ക്ഷേത്ര ട്രസ്റ്റ് പറഞ്ഞു.
Discussion about this post