ന്യൂയോർക്ക്: യുഎസിലെ ഫിലഡൽഫിയയിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ചു. കൊല്ലം ആയൂർ മലപ്പേരൂർ സ്വദേശി ജൂഡ് ചാക്കോ(21) ആണ് കൊല്ലപ്പെട്ടത്. അഴകത്ത് വീട്ടിൽ റോയ്-ആശ ദമ്പതികളുടെ മകനാണ് ജൂഡ്. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ അജ്ഞാതൻ ജൂഡിനുനേരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് വിവരം.
ബിബിഎ വിദ്യാർത്ഥിയായ ജൂഡ് പഠനത്തോടൊപ്പെം ജോലിയും ചെയ്തിരുന്നു. ഫിലഡൽഫിയയിലെ സ്ഥാപനത്തിൽ നിന്ന് ജോലി കഴിഞ്ഞ് പോകുമ്പോഴായിരുന്നു ആക്രമണം. ജൂഡ് ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. ദശാബ്ദങ്ങൾക്ക് മുൻപേ അമേരിക്കയിലേക്ക് കുടിയേറിയ കുടുംബമാണ് ജൂഡിന്റേത്.സംസ്‌കാരം പിന്നീട് ഫിലഡൽഫിയയിൽ പളളിയിൽ നടക്കും.











