കൊച്ചി: പത്താം വിവാഹവാർഷിക ദിനത്തിൽ വീണ്ടും വിവാഹിതരായി ആസിഫ് അലിയും ഭാര്യ സമയും. മക്കളായ ആദമിനും ഹയയ്ക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് ആസിഫ് അലി രണ്ടാം വിവാഹം ഗംഭീരമാക്കി മാറ്റിയത്.
ആസിഫ് അലിയും സമയും വീണ്ടും വിവാഹിതരായി എന്ന ക്യാപ്ഷനോടെയാണ് വിവാഹാഘോഷ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ‘പൊളിച്ചടുക്കി തലയും കുത്തി നിന്ന് ‘ എന്ന ഹാഷ്ടാഗോടെയാണ് ആസിഫ് വീഡിയോ പങ്കുവച്ചത്.
ആസിഫ് അലി കറുത്ത സ്യൂട്ട് അണിഞ്ഞപ്പോൾ ബേയ്ജ് നിറത്തിലുള്ള ഗൗൺ ആണ് സമ ധരിച്ചത്.
മക്കളായ ആദമിനെയും ഹയയെയും വിഡിയോയിൽ കാണാം. ആസിഫിന്റെ സുഹൃത്തും താരങ്ങളുമായ ഗണപതിയും ബാലു വർഗീസും സഹോദരൻ അസ്‌ക്കർ അലിയും ആഘോഷങ്ങൾക്ക് എത്തി.2013 ലാണ് സമ മസ്‌റീനെ ആസിഫ് വിവാഹം ചെയ്തത്.തലശ്ശേരിയിലെ സ്വകാര്യ റിസോർട്ടിലാണ് വിവാഹവാർഷികാഘോഷ പാർട്ടി സംഘടിപ്പിച്ചത്.
ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 ആണ് ആസിഫിന്റേതായി തിയേറ്ററുകളിൽ അവസാനം എത്തിയ ചിത്രം.
Discussion about this post