രാമേശ്വരം:അന്തരിച്ച രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ അനന്തരവന്‍ ബി.ജെ.പിയില്‍ നിന്ന് രാജി വെച്ചതിന് പിന്നാലെ താന്‍ ബി.ജെ.പിയുടെ പ്രവര്‍ത്തകനായി തന്നെ തുടരുമെന്ന് അദ്ദേഹത്തിന്റെ മറ്റൊരു അനന്തരവന്‍ ഷെയ്ക്ക് സലീം വ്യക്തമാക്കി. ബി.ജെ.പിയില്‍ നിന്ന് താന്‍ രാജി വെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു വിഭാഗം മാധ്യമങ്ങള്‍ താന്‍ രാജി വെച്ചെന്ന് തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണ്. ഞാന്‍ ബി.ജെ.പിയുടെ പ്രവര്‍ത്തകനായി തന്നെ തുടരും- അദ്ദേഹം തന്റെ പ്രസ്താവനയില്‍ പറയുന്നു.
എന്റെ രാജി വാര്‍ത്ത തെറ്റാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഓഫീസിലും പ്രാധനമന്ത്രിയുടെ ഓഫീസിലും അറിയിച്ചിട്ടുണ്ട്. രണ്ട് മാസം മുന്‍പാണ് ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. യഞാനെന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പ്രചരണവും കൊടുക്കുന്നില്ല- അദ്ദേഹം വ്യക്തമാക്കി.
മേക്ക് ഇന്‍ ഇന്ത്യ പോലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് തന്നെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കലാമിന്റെ അനന്തരവന്‍ എ.പി.ജെ. സെയ്ദ് ഹാജാ ഇബ്രാഹിം ബി.ജെ.പി.യില്‍ നിന്ന് ഇന്നലെ രാജിവെച്ചിരുന്നു.
അന്ത്യകാലം വരെ കലാം താമസിച്ചിരുന്ന ഡല്‍ഹിയിലെ വസതി ദേശീയതലത്തിലുള്ള അറിവു കേന്ദ്രമാക്കാനുള്ള നിരന്തരമായ ആവശ്യം മോദി സര്‍ക്കാര്‍ അവഗണിച്ചതിനെത്തുടര്‍ന്നാണ് താന്‍ പാര്‍ട്ടി വിടുന്നതെന്ന് ഇബ്രാഹിം രാമേശ്വരത്ത് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
Discussion about this post