വിമാനത്താവളത്തിൽ ധനുഷ് പുതിയ ലുക്കിൽ. എയർപോർട്ട് ടെർമിനലിൽ നിന്ന് പുറത്തേക്ക് നടക്കുന്ന ധനുഷിൻറെ വീഡിയോ വൈറലാകുന്നു. ജീൻസും സൺഗ്ലാസും ധരിച്ച പർപ്പിൾ നിറത്തിലുള്ള ഷർട്ടും ധരിച്ച് വളരെ കാഷ്വൽ ലുക്കിലാണ് ധനുഷ് നടക്കുന്നത്. ക്യാപ്ടൻ മില്ലർ എന്ന ചിത്രത്തിലെ ധനുഷിന്റെ പുതിയ ലുക്കാണ് ഇപ്പോൾ ചർച്ചയാവുന്നത്.
നീട്ടിവളർത്തിയ മുടിയും ഇടതൂർന്ന താടിയുമായി അമ്പരപ്പിക്കുന്ന ലുക്കിലാണ് ധനുഷ് ചിത്രത്തിൽ എത്തുന്നത്. ബാബാ രാംദേവാണോ എന്നാണ് ധനുഷിൻറെ പുതിയ ലുക്കിന് ആരാധകർ കമൻറ് ചെയ്യുന്നത്. “കാഷ്വൽ വസ്ത്രങ്ങൾ ധരിച്ച് ഇറങ്ങിപ്പോയത് ബാബ രാംദേവാണെന്ന് ഞാൻ കരുതി.” “ഈ പുതിയ വേഷത്തിൽ ആളുകൾ ധനുഷിനെ എങ്ങനെ തിരിച്ചറിഞ്ഞു..? തീർച്ചയായും അത് ധനുഷാണെന്ന് തിരിച്ചറിയില്ല. ” “ബാബ രാംദേവ് അത് നിങ്ങളാണോ?” ഇങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണം.
അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിൽ ധനുഷ് ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നതെന്നാണ് സൂചനകൾ. അച്ഛനായും മകനായും ചിത്രത്തിൽ ധനുഷ് വേഷമിടും. ചിത്രത്തിൽ പ്രിയങ്ക മോഹൻ, സുന്ദീപ് കിഷൻ, നിവേദിത സതീഷ്, ഡാനിയേൽ ബാലാജി എന്നിവരാണ് മറ്റു താരങ്ങൾ. ജി.വി പ്രകാശ് ആണ് സംഗീതസംവിധാനം. ക്യാപ്ടൻ മില്ലറിന്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്.












