Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മണ്ണിലിറങ്ങിയ താരമോ?; മുഖ്യമന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കാൻ സീറ്റൊന്നിന് 82 ലക്ഷം രൂപ; ലോക കേരളസഭയ്ക്കായി കോടികളുടെ പണപിരിവ്

by Brave India Desk
Jun 1, 2023, 04:11 pm IST
in Kerala, International
Share on Facebook
Tweet
WhatsApp
Telegram

ന്യൂയോർക്ക്: അമേരിക്കയിൽ ലോക കേരളസഭ സമ്മേളനത്തിന് ലക്ഷക്കണക്കിന് രൂപയുടെ പണപിരിവ് വിവാദത്തിൽ. ജൂൺ 9 മുതൽ 11 വരെ ന്യൂയോർക്കിലെ മാരിയറ്റ് മാർക്വിസ് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിന്റെ പേരിലാണ് സംഘാടകർ കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുന്നത്.താരനിശ സംഘടിപ്പിക്കുന്ന മാതൃകയിൽ ഗോൾഡ്, സിൽവർ, ബ്രോൺസ് പാസുകൾ നൽകിയാണു സ്‌പോൺസർഷിപ് സ്വീകരിക്കുന്നത്. ഗോൾഡിന് ഒരു ലക്ഷം ഡോളർ (ഏകദേശം 82 ലക്ഷം രൂപ), സിൽവറിന് 50,000 ഡോളർ (ഏകദേശം 41 ലക്ഷം രൂപ), ബ്രോൺസിന് 25,000 ഡോളർ (ഏകദേശം 20.5 ലക്ഷം രൂപ) എന്നിങ്ങനെയാണു നൽകേണ്ട തുക.

82 ലക്ഷം നൽകി സീറ്റ് ബുക്ക് ചെയ്യുന്നവർക്ക് മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം അടുത്തിരുന്ന് ഭക്ഷണം കഴിക്കാം. സർക്കാർ എല്ലാവരെയും ഒന്നായി കാണുന്നു എന്ന് പരസ്യം ചെയ്യുമ്പോഴാണ്, മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിയിൽ തന്നെ ഈ സാമ്പത്തിക നില വച്ച് ആളുകളെ വേർതിരിച്ച് ഇരുത്തുന്ന മോശം പ്രവണത.വലിയ സ്‌പോൺസർഷിപ് നൽകുന്നവർക്കു സമ്മേളന വേദിയിൽ അംഗീകാരവും കേരളത്തിൽനിന്നുള്ള വിഐപികൾക്കൊപ്പമുള്ള ഡിന്നറും അടക്കം വാഗ്ദാനങ്ങളുണ്ട്. ലോകകേരള സഭ സർക്കാരിന്റെ സംരംഭമായിരിക്കെയാണ്, ആ പേരിൽ പുറത്തുള്ളവർ പല വാഗ്ദാനം നൽകി പണം പിരിക്കുന്നത്.

Stories you may like

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

മുഖ്യമന്ത്രിയും ധനമന്ത്രിയും മാത്രമാണു പങ്കെടുക്കുന്നതെന്നിരിക്കെ, മുഖ്യമന്ത്രിയും ഒരു ഡസനിലധികം മന്ത്രിമാരും പങ്കെടുക്കുമെന്നാണു സ്പോൺസർമാരെത്തേടി പ്രചരിക്കുന്ന താരിഫ് കാർഡിലെ വാഗ്ദാനം. ഹോട്ടലിലെ സമ്മേളനത്തിനുശേഷം സമീപത്തുള്ള ടൈം സ്‌ക്വയറിലാണു പൊതുസമ്മേളനം. അവിടെ പിണറായിയുടെ പ്രസംഗം കേൾക്കാൻ 2.5 ലക്ഷം അമേരിക്കൻ സഞ്ചാരികൾ എത്തുമെന്നതാണ് മറ്റൊന്ന്. 1000 പ്രതിനിധികൾക്കു പുറമെ രണ്ടരലക്ഷം അമേരിക്കക്കാർ ശ്രോതാക്കളായി ഉണ്ടാകുമെന്നാണ് സംഘാടകർ ഇറക്കിയ ബ്രോഷറിൽ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

താരിഫ് കാർഡിലെ വാഗ്ദാനം: ന്മ ഗോൾഡ് (ഒരുലക്ഷം ഡോളർ) സ്റ്റേജിൽ ഇരിപ്പിടം, വിഐപികൾക്കൊപ്പം ഡിന്നർ, 2 സ്വീറ്റ് മുറി, ഹോട്ടലിലും പുറത്തും പേര് പ്രദർശിപ്പിക്കും, റജിസ്‌ട്രേഷൻ ഡെസ്‌കിൽ ബാനർ. സമ്മേളന സുവനീറിൽ 2 പേജ് പരസ്യം, ആഡംബര കാർ സൗകര്യം. ന്മ സിൽവർ (50,000 ഡോളർ) സ്റ്റേജിൽ ഇരിപ്പിടം, വിഐപികൾക്കൊപ്പം ഡിന്നർ, ഒരു സ്വീറ്റ് മുറി, ഹോട്ടലിലും പുറത്തും പേര് പ്രദർശനം, ബാനർ, സുവനീറിൽ ഒരു പേജ് പരസ്യം. ന്മ ബ്രോൺസ് (25,000 ഡോളർ) വിഐപികൾക്കൊപ്പം ഡിന്നർ, സ്റ്റേജിൽ ഇരിപ്പിടം എന്നിവയൊഴിച്ചുള്ള സിൽവർ സൗകര്യങ്ങൾ.

Tags: KERALA LOGA SABHApinarai vijayanCM FOOD
Share23
Tweet
Send
Share

Latest stories from this section

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘അവർക്ക് സഹതാപം പോലും പോരാ, ട്രംപിന്റെ നയങ്ങൾ തിരിച്ചടിയാകും’: യുഎസിനെതിരെ കടുപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ബംഗ്ലാദേശ് ഭീകര ശൃംഖല വെളിച്ചത്ത്’: കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ റെയ്ഡ്!

Latest News

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

സർജിക്കൽ സ്‌ട്രൈക്ക് യഥാർത്ഥത്തിൽ നടന്നോ?ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies