ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഒരു സ്‌കൂളിൽ മുസ്ലീം ഇതരമതസ്ഥരായ വിദ്യാർത്ഥിനികളും തലമറയ്ക്കണമെന്ന അഖിലിത നിയമം ഉണ്ടെന്ന് വിവരം.യൂണിഫോമിൻ്റെ ഭാഗമാണ് ഹിജാബെന്നാണ് വിവരം. ഗംഗ ജമ്‌ന സ്‌കൂളിനെതിരെയാണ് ആരോപണം. മദ്ധ്യപ്രദേശ് ബോർഡ് പരീക്ഷയിൽ ഉന്നതവിജയം നേടിയവരുടെ ഫ്‌ളെക്‌സ് സ്‌കൂൾ അധികൃതർ സ്ഥാപിച്ചതോടെയാണ് കള്ളക്കളിയ്ക്ക് വ്യക്തത വന്നത്. പോസ്റ്ററിലെ ഹിന്ദു,മുസ്ലീം മതസ്ഥരയാ വിദ്യാർത്ഥികളെല്ലാം ഹിജാബ് ധരിച്ചിട്ടാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഫ്‌ളക്‌സ് ചർച്ചയായതോടെ പലരും വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി.
ദാമോ ജില്ലയിൽ പ്രവർത്തിക്കുന്ന ഈ സ്വകാര്യ സ്‌കൂളിനെതിരെ നേരത്തെ തന്നെ പല ആരോപണങ്ങളും ഉയർന്നിരുന്നു. ഹിന്ദു പെൺകുട്ടികളെ ഹിജാബ് ധരിക്കാൻ നിർബന്ധിച്ചെന്നും ആൺകുട്ടികളെ നിസ്‌കരിക്കാൻ പഠിപ്പിച്ചിരുന്നുവെന്നും കുട്ടികളെ മദ്രസയിലേത് പോലെയാണ് പഠിപ്പിച്ചിരുന്നതെന്നും ആരോപണം ഉയർന്നു.
ഗംഗാ ജമ്ന സ്‌കൂളിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകൾ പരിശോധിക്കുമ്പോഴും നിരവധി വിവാദപരമായ കാര്യങ്ങൾ കണ്ടെത്തി. കായിക ദിനത്തിലും പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നതായി സ്‌കൂളിലെ അധ്യാപകർ പോസ്റ്റ് ചെയ്ത ഫോട്ടോകളിൽ വ്യക്തമാണ്. വർഷാവസാനം എടുക്കുന്ന ഫോട്ടോകളിലും പെൺകുട്ടികൾ തല മറച്ചിരിക്കുന്നതായി കാണാം. ഹിജാബ് ധരിക്കാത്തവർ തലയിൽ ഷാൾ ധരിച്ചിട്ടുണ്ട്.സംഭവം വിവാദമായതോടെ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. മതപരിവർത്തന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോയെന്നും അന്വേഷിക്കും.
Discussion about this post