കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് മുഴക്കം. ചേനപ്പാടിയിലാണ് സംഭവം. പുലർച്ചെ രണ്ട് തവണയാണ് ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേട്ടത്. തിങ്കളാഴ്ചയും പ്രദേശത്ത് ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേട്ടിരുന്നു. പിന്നാലെ ജിയോളജി വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. സംഭവസ്ഥലത്ത് മറ്റ് പ്രശ്നങ്ങളോ ഭൂമിയിൽ വിളളലോ കണ്ടെത്തിയിട്ടില്ല. നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തിയത്.
തിങ്കളാഴ്ച പകലും ചൊവ്വാഴ്ച പുലർച്ചെയുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ശബ്ദം കേട്ടത്. കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് അന്ന് ശബ്ദം ഉണ്ടായത്. വിശദമായ പരിശോധനകൾക്കായി നാഷണൽ സെന്റർ ഫോർ സയൻസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്താനിരിക്കെയാണ് വീണ്ടും പ്രദേശത്തെ ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേട്ടത്. തോട്ട പൊട്ടുന്നതിന് സമാനമായ ശബ്ദമാണ് കേട്ടതെന്നാണ് നാട്ടുകാർ പറയുന്നത്.
Discussion about this post