കൊച്ചി : സ്വർണം പെയിന്റടിച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. നെടുമ്പാശ്ശേരി വിമാനത്തിലാണ് ചെന്നൈ സ്വദേശിനിയായ യുവതി പിടിയിലായത്. ഷാർജയിൽ നിന്നെത്തിയ യുവതിയിൽ നിന്ന് 437.35 ഗ്രാം സ്വർണം പിടികൂടി.
ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലാണ് ഇവർ കൊച്ചിയിലെത്തിയത്. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്വർണാഭരണങ്ങൾ സംശയം തോന്നാത്ത നിലയിൽ പെയിന്റടിച്ചിരിക്കുന്നത് കണ്ടെത്തി. 23 ലക്ഷത്തോളം വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തത്. യുവതിയെ കസ്റ്റഡിയിലെടുത്തു.
Discussion about this post