അഞ്ചാലുംമൂട്; മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തൃക്കരുവ തേക്കേച്ചേരി കാഞ്ഞാവെളി കൈതവേലിൽ ക്ഷേത്രസമീപം അജിത് ഭവനിൽ അജിത്തിന്റെയും ഐശ്വര്യയുടെയും ഏകമകൾ ആരാധികയാണ് മരിച്ചത്. രാത്രി കുഞ്ഞിന് പാൽ കൊടുക്കുന്നതി നിടെയാണ് സംഭവം. രാത്രിയിൽ അമ്മ ഐശ്വര്യ കുഞ്ഞിന് പാൽ കൊടുത്തിരുന്നു. ഇതിനിടെ കുഞ്ഞും ഐശ്വര്യയും ഉറങ്ങി.
പിന്നീട് വീണ്ടും പാൽ കൊടുക്കാൻ നോക്കിയപ്പോഴാണ് അനക്കമില്ലെന്ന് അറിയുന്നത്. കുഞ്ഞിന്റെ മൂക്കിലൂടെ പാൽ ഒലിച്ചിറങ്ങിയ നിലയിലായിരുന്നു. അബോധാവസ്ഥയിലായ കുഞ്ഞിനെ ഉടൻ തന്നെ അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാൽ കുടിക്കുന്നതിനിടെ കുഞ്ഞിന് ശ്വാസതടസം ഉണ്ടായതാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Discussion about this post