ന്യൂയോർക്ക്/ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിൽ എത്തി. പുലർച്ചെയോടെയാണ് മുഖ്യമന്ത്രിയും സംഘവും അമേരിക്കയിൽ വിമാനം ഇറങ്ങിയത്. ജോൺ എഫ് കെന്നഡി എയർപോർട്ടിൽ എത്തിയ സംഘത്തെ കോൺസൽ ജനറൽ രൺദീപ് ജയ്സ്വാൾ, നോർക്ക ഡയറ്കടർ കെ. അനിരുദ്ധൻ, ഓർഗനൈസിംഗ് കമ്മറ്റി പ്രസിഡന്റ് കെജി മൻമധൻ നായർ, ലോക കേരള സഭ സംഘാടക സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി അമേിക്കയിൽ എത്തിയത്. അദ്ദേഹത്തിനൊപ്പം ഭാര്യ കമല, സ്പീക്കർ എ എൻ ഷംസീർ, ധനമന്ത്രി കെ.എൻ ബാലഗോപാൽ എന്നിവരും ഒപ്പമുണ്ട്. ഇവർക്ക് പുറേേമ ജോൺ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി.ജോയ് എന്നിവരും മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. ഇവർക്ക് ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മാർകീ ഹോട്ടലിലാണ് താമസം ഒരുക്കിയിരിക്കുന്നത്. വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം ഇവർ ടൈംസ് സ്‌ക്വയറിലേക്ക് പോയി.
ഇന്ന് മുതൽ 13 വരെയാണ് ലോക കേരള സഭയുടെ സമ്മേളനം നടക്കുന്നത്. ഇതിന് ശേഷം മുഖ്യമന്ത്രി ക്യൂബയിലേക്ക് തിരിക്കും. ക്യൂബൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം അദ്ദേഹം യുഎഇയും സന്ദർശിക്കും. ലോക കേരള സഭയുടെ മൂന്നാം സമ്മേളനമാണ് ഇന്ന് മുതൽ ന്യൂയോർക്കിൽ നടക്കുന്നത്.
അതേസമയം അമേരിക്കയിൽ പുക നിറഞ്ഞ മോശം അന്തരീക്ഷം തുടരുകയാണ്. അന്തരീക്ഷം മുഴുവൻ പുക കൊണ്ട് മൂടിയ സാഹചമാസ്‌ക് ഉപയോഗിക്കാതെ പുറത്ത് ഇറങ്ങരുത് എന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്നവർക്കും മാസ്‌ക് നിർബന്ധമാണ്. എൻ 95 മാസ്‌കുകൾ ഉപയോഗിച്ച് മാത്രമേ പരിപാടികൾ നടക്കുന്ന സ്ഥലത്ത് ഉൾപ്പെടെ എത്താവൂ എന്നാണ് നിർദ്ദേശം. കാനഡയിലെ കാട്ടു തീയാണ് നിലവിൽ അമേരിക്കയിലെ മോശം അന്തരീക്ഷത്തിന് കാരണമായത്.
Discussion about this post