ട്രെയിൻ യാത്രയ്ക്കായി ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ ആ തീയതിയിൽ മാറ്റം വന്നാൽ എന്താണ് ചെയ്യുക? മറ്റൊന്നും ചെയ്യാനില്ല ടിക്കറ്റ് റദ്ദാക്കുക തന്നെ വഴിയുള്ളൂ. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല, ടിക്കറ്റ് റദ്ദാക്കതെ നിങ്ങളുടെ യാത്രാ തീയതിയിൽ മാറ്റം വരുത്താൻ പുതിയ നിയമം പ്രാബല്യത്തിലായിക്കുകയാണ്. ഇതിനായി അധിക നിരക്ക് ഈടാക്കുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം.
യാത്രാ തീയതി അടുക്കുമ്പോൾ, മുൻകൂട്ടിക്കാണാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടാകാനും ഇത് നിങ്ങളുടെ പ്ലാനുകൾ മാറ്റാനും ഇടയാക്കാം. ഈ സാഹചര്യങ്ങളിൽ സാധാരണയായി ടിക്കറ്റ് റദ്ദാക്കിയ ശേഷം പുതിയ ടിക്കറ്റ് എടുക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതിന് ടിക്കറ്റ് റദ്ദാക്കിയ ചാർജ് നൽകേണ്ടി വരും. ഇതിലാണ് ഇപ്പോൾ ഇന്ത്യൻ റയിൽവേ വൻ മാറ്റം വരുത്തിയിരിക്കുന്നത്.
ഇനിമുതൽ ടിക്കറ്റ് കാൻസൽ ചെയ്യാതെ തന്നെ ഒരാൾക്ക് യാത്രാ സമയം മാറ്റാനാകും. ഇതിനായി ട്രെയിൻ പുറപ്പെടുന്നതിന് ഏകദേശം 48 മണിക്കൂർ മുൻപ് റിസർവേഷൻ കൗണ്ടറിൽ സ്ഥിരീകരിച്ച ടിക്കറ്റ് സമർപ്പിച്ചാൽ മതിയാകും.
തുടർന്ന് പുതിയ യാത്രാ തീയതിയ്ക്കായി അപേക്ഷിക്കാം. ഇത് കൂടാതെ, ടിക്കറ്റ് ഉയർന്ന ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്യാനും സാധിക്കും. നിങ്ങളുടെ അപേക്ഷ ലഭിച്ചാൽ, ഇന്ത്യൻ റെയിൽവേ നിങ്ങളുടെ യാത്രാ തീയതിയിലും ക്ലാസിലും ആവശ്യമായ മാറ്റങ്ങൾ വരുത്തും. അത് മാത്രമല്ല തീയതി മാറ്റുന്നതിന് അധിക നിരക്ക് ഈടാക്കില്ല. എന്നാൽ ക്ലാസ് മാറ്റാൻ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അതിന് എത്ര നിരക്ക് വരുന്നോ അത് ഈടാക്കും. അതായത് ഉയർന്ന ക്ലാസ് തിരഞ്ഞെടുക്കുമ്പോൾ നിരക്കും ഉയരും.
Discussion about this post