തിരുവനന്തപുരം:ലഹരിസംഘങ്ങളെ നേരിടാൻ എക്സൈസ് ഇൻസ്പെക്ടർമാർക്കും തോക്കെടുക്കാൻ അനുമതി. ഇതിനായി 9 എംഎം ഓട്ടോ പിസ്റ്റളുകൾ 23 എണ്ണം ഇന്നു വിമാനമാർഗം എത്തും. കൊൽക്കത്തയിലെ റൈഫിൾ ഫാക്ടറിയിൽ നിന്നാണ് ഇത് എത്തിക്കുന്നത്.
കഴിഞ്ഞവർഷം വാങ്ങിയ 60 പിസ്റ്റളുകൾക്ക് പുറമേയാണിത്. ഇതോടെ ഫീൽഡിലെ ഇൻസ്പെക്ടർ റാങ്കിനു മുകളിലുള്ള എല്ലാ എക്സൈസ് ഉദ്യോഗസ്ഥർക്കും തോക്ക് ലഭിക്കും.
വർഷങ്ങൾക്ക് മുൻപ് വാങ്ങിയ റിവോൾവറും 2011ൽ വാങ്ങിയ പോയിന്റ് 32 പിസ്റ്റളുമാണ് എക്സൈസ് ഉദ്യോഗസ്ഥർ കഴിഞ്ഞ വർഷം വരെ ഉപയോഗിച്ച് വന്നിരുന്നത്. എന്നാൽ എല്ലാ ഉദ്യോഗസ്ഥർക്കും തോക്ക് ഉണ്ടായിരുന്നില്ല. ഇതിന് പരിഹാരമായി പുതിയ പിസ്റ്റൾ വാങ്ങാൻ ഒന്നരക്കോടി രൂപ കഴിഞ്ഞ വർഷം അനുവദിച്ചിരുന്നു.
Discussion about this post