കണ്ണൂർ: സർക്കാർ ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയെ വിഷപാമ്പ് കടിച്ചു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലാണ് ഗുരുതര വീഴ്ച. രോഗിയ്ക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്കാണ് പാമ്പ് കടിയേറ്റത്. ആശുപത്രിയിലെ വാർഡിൽ വച്ചാണ് സ്ത്രീയെ പാമ്പ് കടിച്ചത്. ചെമ്പേരി സ്വദേശി ലത (55) യെ പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേ വാർഡിൽ നിലത്ത് കിടക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്.
ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. പാമ്പ് കടിച്ചത് ഉടൻ തന്നെ മനസിലായതിനാൽ വേഗത്തിൽ ചികിത്സ നൽകാനായി. വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാർഡിൽ വെച്ചാണ് അണലിയുടെ കടിയേറ്റത്. ഗർഭിണിയായ മകൾക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത.
പാമ്പിനെ ആളുകൾ തല്ലിക്കൊന്നു. ജനൽ വഴിയോ വാതിൽ വഴിയോ റൂമിലേക്ക് കടന്നതാണ് പാമ്പെന്നാണ് നിഗമനം. ലത അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Discussion about this post