തിരുവനന്തപുരം: ചിറയിൻകീഴിൽ തട്ടുകടയിൽ ഭീതി പടർത്തി മൂന്നംഗ സംഘം. തട്ടുകട നടത്തിപ്പുകാരിയുടെ ശരീരത്തിൽ തിളച്ച എണ്ണ ഒഴിച്ചു. പൊറോട്ട നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം കിഴിവിലം സ്വദേശികളായ അജിത്ത്, അനീഷ്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. തട്ടുകടയിൽ എത്തിയ പ്രതികൾ പൊറോട്ട ആവശ്യപ്പെട്ട് കാത്തിരുന്നു. കടയിൽ ഭയങ്കര തിരക്ക് ആയതിനാൽ ഇവർക്ക് പൊറോട്ട നൽകാൻ താമസിച്ചു. ഇതേ തുടർന്ന് പ്രതികളും കട നടത്തിപ്പുകാരി ഓമനയുമായി വാക്കു തർക്കം ഉണ്ടായി. ഇതിനിടെ ചിക്കൻ പാകം ചെയ്യാൻ തിളപ്പിച്ചിരുന്ന എണ്ണ ഇവർ ഓമനയുടെ ശരീരത്തിലൂടെ ഒഴിക്കുകയായിരുന്നു.
പൊള്ളലേറ്റ ഓമന ആശുപത്രിയിൽ ചികിത്സയിലാണ്. ഓമനയുടെ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Discussion about this post