തിരുവനന്തപുരം: ക്ലാസില്‍ ആണ്-പെണ് വേര്‍തിരിവുണ്ടെന്ന പരാതിയില്‍ ഫറൂഖ് കോളജ് പ്രിന്‍സിപ്പലിനോട് സംസ്ഥാന യുവജന കമ്മീഷന് വിശദീകരണം തേടി. രണ്ട് ആഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന് നടപടി.
ക്ലാസില്‍ ഇടകലര്‍ന്നിരുന്നതിനെ തുടര്‍ന്ന് ആണ്കുട്ടികെളെ സസ്പെന്റ് ചെയ്ത സംഭവം വിവാദമായികുന്നു. ഇക്കാര്യത്തില്‍ വിട്ടു വീഴ്ചയ്ക്കില്ല എന്നാണ് മാനേജ്മെന്റ് നിലപാട്. മുസ്ലിം ലീഗ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും ചില സംഘടനകളും മാനേജ്മെന്റിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
Discussion about this post