തിരുവനന്തപുരം: ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കർ ചായ കുടിക്കാൻ വരാൻ ജയരാജന്റെ മകന്റെ ഫ്ലാറ്റ് ചായക്കടയല്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. വീട്ടിലെത്തിയ ജാവദേക്കറുമായി രാഷ്ട്രീയമല്ലാതെ പിന്നെ രാമകഥയാണോ സംസാരിച്ചതെന്നും സുധാകരൻ ചോദിച്ചു.
എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്റെ ബിജെപി പ്രവേശനം 90 ശതമാനത്തോളം എത്തിയിരുന്നെന്നും പിന്നീട് അദ്ദേഹം പാർട്ടിയിൽനിന്നുണ്ടായ ഭീഷണിമൂലം പിന്മാറുകയായിരുന്നുവെന്നും കഴിഞ്ഞദിവസം ശോഭാ സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇത് നിഷേധിച്ച ജയരാജൻ പ്രകാശ് ജാവ്ദേക്കർ തന്നെ കാണാൻ വന്നിരുന്നതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
പ്രകാശ് ജാവ്ദേക്കർ ചായകുടിച്ചിട്ട് പോയെന്നാണ് പറഞ്ഞത്. ചായ കുടിക്കാൻ ജയരാജന്റെ വീട് ചായപ്പീടികയാണോ. ഒരു ബന്ധവും ഇല്ലാത്ത ആളുടെ വീട്ടിൽ ആരെങ്കിലും പോയി ചായ കുടിക്കുമോ? ജയരാജനെ ഒതുക്കാൻ പാർട്ടിക്കുള്ളിൽ ഒരു നീക്കമുണ്ടായി. അതിന്റെ ഭാഗമാണോ കുറച്ചുകാലമായുള്ള അദ്ദേഹത്തിന്റെ വിട്ടുനിൽക്കൽ’, സുധാകരൻ ചോദിച്ചു
Discussion about this post