കലിഫോർണിയ: യുഎസിലെ കലിഫോർണിയയിൽ വാഹാനപകടം. അപകടത്തിൽ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ട് കുട്ടികളുമാണ് അപകടത്തിൽ മരിച്ചത്. സ്റ്റോൺ റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫത്ത്ഹിൽ റോഡിലാണ് സംഭവം. അമിത വേഗതയിലെത്തിയ കാർ മറിഞ്ഞ് തീ പിടിക്കുകയായിരുന്നു എന്നാണ് വിവരം
പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്. അമിത വേഗതയാണ് കാർ ഇടിക്കാൻ കാരണം എന്ന് പോലീസ് വ്യക്തമാക്കി. അപകടത്തിന് പിന്നാലെ കാർ പൂർണമായും കത്തി നശിക്കുകയും ചെയ്തു .
തരുൺ ജോർജ് അപകട സമയത്ത് മദ്യപിച്ചിരുന്നോ എന്നിങ്ങനെയുള്ള കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. അപകട വിവരം കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അറിയിക്കാനുള്ള ശ്രമം തുടങ്ങിയതായും പോലീസ് അറിയിച്ചു
Discussion about this post