കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് പേരിൽ നിന്നായി 1.62 കോടി രൂപയുടെ സ്വർണം പിടികൂടി. അഴിയൂർ കുഞ്ഞിപ്പറമ്പത്ത് ഫൈസൽ, നരിക്കുനിയിലെ ഉനൈസ് ഹസ്സൻ, കാസർകോട് എരിയാട് അബ്ദുൽ അസീസ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. സംശയം തോന്നിയ ഡിആർഐ സംഘം ഇവരുടെ ശരീരം പരിശോധിച്ചപ്പോഴാണ് മലദ്വാത്തിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്. സ്വർണത്തോടൊപ്പം പ്രതികളെയും കസ്റ്റംസിന് കൈമാറിയിട്ടുണ്ട്.












