ഭോപ്പാൽ: മദ്ധ്യപ്രദേശ് സ്വദേശിനിയായ ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് നിർബന്ധിത മത പരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കർണാടക സ്വദേശി ഉമർ ഫറൂഖിനെതിരെ പോലീസ് കേസ് എടുത്തു. യുവതിയുടെ പരാതിയിന്മേലാണ് നടപടി.
ജോലിയ്ക്കായി യുവതി കർണാടകയിലേക്ക് പോയപ്പോഴായിരുന്നു ഉമറിനെ പരിചയപ്പെട്ടത്. പെൺകുട്ടി ഹിന്ദുവാണെന്ന് അറിഞ്ഞതോടെ രാജു എന്ന പേരിലായിരുന്നു ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. പിന്നീട് പെൺകുട്ടിയുമായി പ്രണയത്തിലാകുകയും നിർബന്ധിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു. പെൺകുട്ടി അറിയാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ഇയാൾ ഇത് കാട്ടി പിന്നീട് പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. ഇത് പെൺകുട്ടി ചോദ്യം ചെയ്തതോടെ യുവാവ് യഥാർത്ഥ പേര് വെളിപ്പെടുത്തുകയായിരുന്നു.
ദൃശ്യങ്ങൾ കാട്ടി യുവാവ് പലതവണ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി. ഇതിന് ശേഷം മതംമാറാനും പിന്നീട് വിവാഹം ചെയ്യാനും നിർബന്ധിക്കുകയായിരുന്നു. ഇതിന് പുറമേ നിർബന്ധിപ്പിച്ച് പശു ഇറച്ചി തീറ്റിക്കാൻ ശ്രമിച്ചതായും പെൺകുട്ടിയുടെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ ഇതിനെല്ലാം പെൺകുട്ടി വിസമ്മതിച്ചു. ഇതോടെ കൊലപ്പെടുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു. കൊന്ന് കഷ്ണങ്ങളാക്കി തെരുവ് പട്ടികൾക്ക് ഇട്ട് കൊടുക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ഇതിൽ ഭയന്ന പെൺകുട്ടി ഇയാളുടെ പക്കൽ നിന്നും രക്ഷപ്പെട്ട് പോലീസ് സ്‌റ്റേഷനിൽ അഭയം പ്രാപിക്കുകയായിരുന്നു.
Discussion about this post