കെയ്റോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ത്രിവർണ പതാക ഉയർത്തി ഈജിപ്ത്. ഈജിപ്ഷ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗളിയുമായുള്ള വട്ടമേശ യോഗത്തിന് മുന്നോടിയായിട്ടാണ് ത്രിവർണ പതാക ഉയർത്തിയത്. ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്നതിന് വേണ്ടിയാണ് ദേശീയ പതാക ഉയർത്തിയതെന്ന് ഈജിപ്ഷ്യൻ അധികൃതർ അറിയിച്ചു.
വൈകീട്ടോടെയായിരുന്നു അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഈജിപ്ത്തിൽ എത്തിയത്. കെയ്റോയിൽ വിമാനം ഇറങ്ങിയ അദ്ദേഹത്തെ മൊസ്തഫ മദ്ബൗളി രാജ്യത്തേക്ക് സ്വാഗതം ചെയ്തു. ഇതിന് ശേഷം കെയ്റോയിൽ എത്തിയ പ്രധാനമന്ത്രി ഇന്ത്യൻ ജനതയെ അഭിസംബോധന ചെയ്തു. ഇതിന് ശേഷമായിരുന്നു വട്ട മേശ സമ്മേളനം.
ഇതിന് തൊട്ട് മുൻപായിരുന്നു കെയ്റോയിൽ ത്രിവർണ പതാക ഉയർത്തിയത്. ഇതിനൊപ്പം ഈജിപ്തിന്റെ ദേശീയ പതാകയും ഉയർത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post