ബംഗളൂരു: പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനി നാളെ കേരളത്തിലെത്തും. കർണാടകത്തിൽ അധികാരത്തിലേറിയ കോൺഗ്രസ് സർക്കാർ നിബന്ധനകളിൽ ഇളവ് വരുത്തിയതോടെയാണ് മഅ്ദനി കേരളത്തിലെത്തുന്നത്.സുരക്ഷാ ജീവനക്കാരുടെ എണ്ണം കുറച്ചാണ് പുതിയ നിബന്ധന. മഅ്ദനിയെ 12 പോലീസുകാർ മാത്രമായിരിക്കും അനുഗമിക്കുക. കെട്ടിവെക്കാൻ നിർദ്ദേശിച്ച തുകയിലും ഇളവുണ്ടാകും.
വിമാനമാർഗമാണ് ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്കുള്ള യാത്ര. ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ 12 ദിവസത്തേക്കാണ് യാത്രാനുമതി നൽകിയിരിക്കുന്നത്. നേരത്തെ കേരളത്തിലേക്ക് പോകാൻ സുപ്രീം കോടതി അനുമതി നൽകിന്നുവെങ്കിലും ചെലവ് താങ്ങാനാവില്ലെന്ന് പറഞ്ഞ് യാത്ര ഉപേക്ഷിക്കുകയായിരുന്നു. സുരക്ഷാച്ചെലവ് സ്വയം വഹിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു.
20 പോലീസ്‌സ് ഉദ്യോഗസ്ഥർ മഅ്ദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടക്കണമെന്ന് നേരത്തെ കർണാടക പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിനാവശ്യമായ തുക അഡ്വാൻസായി കെട്ടിവെയ്ക്കണമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഇവരുടെ താമസവും ഭക്ഷണവും കണക്കിലെടുത്താൽ ഒരു കോടിയോളം ചെലവ് പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യങ്ങളിലാണ് കർണാടകയിലെ പുതിയ കോൺഗ്രസ് സർക്കാർ ഇളവ് വരുത്തിയത.്










Discussion about this post