തിരുവനന്തപുരം : തലസ്ഥാനത്ത് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിവസ്ത്രയായ നിലയിൽ ഉപേക്ഷിച്ചു. കഴക്കൂട്ടത്താണ് സംഭവം. ആറ്റിങ്ങൽ സ്വദേശി കിരണിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. കിരൺ പെൺകുട്ടിയെ കൊണ്ടു പോയി ഗോഡൗണിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് വിവസ്ത്രയായ നിലയിൽ ഉപേക്ഷിച്ചു.
മറ്റൊരു സുഹൃത്തുമായി പെൺകുട്ടി ഹോട്ടലിൽ ആഹാരം കഴിക്കാൻ പോയതാണ് കിരണിനെ പ്രകോപിച്ചത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി എസ്എറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post