ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലീങ്ങളെ കുറിച്ചുള്ള മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് മറുപടിയുമായി മുൻ കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിരാജ്യത്ത് മുസ്ലീങ്ങൾക്കെതിരായി വിവേചനങ്ങൾ നടക്കുന്നുവെന്ന കുപ്രചാരണങ്ങളെ പിന്തുണയ്ക്കുന്നതായിരുന്നു ബരാക് ഒബാമയുടെ പരാമർശം. ഇതിനെതിരെയാണ് മുൻ കേന്ദ്രമന്ത്രി രംഗത്തെത്തിയത്. ഒബാമയുടെ വാക്കുകളെ ആരംു വിശ്വസിക്കില്ലെന്നും ഇന്ത്യയെ മോശമായി കാണുന്ന ഒരു പരാമർശം പറയും മുൻപ് രാജ്യത്തെ സംസ്‌കാരവും ജനങ്ങൾക്ക് നൽകുന്ന അവകാശങ്ങളും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാജ്യത്ത് 1984 ലേതുപോലുള്ള കലാപങ്ങൾ നടക്കുന്നില്ല. ഇന്ന് രാജ്യത്ത് ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും വികസിച്ചുകൊണ്ടിരിക്കുന്നു.
ചിലർ ഇന്ത്യയ്ക്കെതിരെ വിദേശത്ത് നിന്ന് പ്രസ്താവനകൾ നടത്തി, പ്രതിപക്ഷ നേതാക്കളാരും അവരെ അപലപിക്കുകയോ അവരെക്കുറിച്ച് ഒരു പ്രസ്താവനയും നടത്തുകയോ ചെയ്യാത്തത് നിർഭാഗ്യകരമാണെന്ന് നഖ്വി കൂട്ടിച്ചേർത്തു.
ലോകത്തുള്ള മുസ്ലീങ്ങളുടെ എണ്ണമെടുത്താൽ 10 മുസ്ലീങ്ങളിൽ ഒരു മുസ്ലീം ഇന്ത്യയിലാണ് ജീവിക്കുന്നത്. രാജ്യത്ത് മൂന്ന് ലക്ഷത്തിലധികം മസ്ജിദുകളും മതകേന്ദ്രങ്ങളും മറ്റ് നിരവധി ആരാധനാലയങ്ങളും ഉണ്ട്. അതുപോലെ തന്നെ 50,000-ത്തിലധികം രജിസ്റ്റർ ചെയ്ത ന്യൂനപക്ഷ സ്ഥാപനങ്ങളും മദ്രസകളും മറ്റും ഉണ്ട്. സ്വാതന്ത്ര്യത്തിനും ഭരണഘടനാപരമായ അവകാശങ്ങൾക്കുമൊപ്പം പൂർണ്ണ ശക്തിയോടെയുള്ള വിദ്യാഭ്യാസം നേടുകയും സമൃദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പങ്കാളികളാകുകയും ചെയ്യുന്ന സ്ഥലമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ മുസ്ലീങ്ങളെസംരക്ഷിക്കാനോ സഹായിക്കാനോ ചിലർ ആഗ്രഹിക്കുന്നില്ലെന്നും മുസ്ലീങ്ങൾക്ക് പ്രശ്നമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവനകൾ മുസ്ലീങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയല്ല, മറിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ന് രാജ്യത്ത് സുരക്ഷിതമായ അന്തരീക്ഷമാണ് ഉള്ളത്, നരേന്ദ്ര മോദിയുടെ നേതൃത്വമാണെന്ന് തീവ്രവാദികളും തിരിച്ചറിഞ്ഞു.രാജ്യത്തിന്റെ സുരക്ഷയിൽ ആരെങ്കിലും കണ്ണുവെച്ചാൽ അവനെ ഒരു പാഠം പഠിപ്പിക്കും. രാജ്യത്ത് നിലവിൽ നല്ല ഭരണത്തിന്റെ അന്തരീക്ഷമാണ് ഉള്ളത്, എല്ലാവരേയും ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ അന്തരീക്ഷമാണ് ഉള്ളത്, ഇത് പലർക്കും ദഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
Discussion about this post