തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 25 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരം ആരംഭിക്കും.50 ശതമാനം വേതന വര്‍ധനവ് വേണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം.
കഴിഞ്ഞ അഞ്ച് വര്‍ഷമായി വേതന വര്‍ധന ഉണ്ടായിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ബസ് ഉടമകള്‍ വേതനം വര്‍ധിപ്പിക്കാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സമരം. കുറഞ്ഞ വേതനമായതിനാല്‍ മേഖലയിലേക്ക് പുതിയ തൊഴിലാളികള്‍ കടന്നുവരുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു.
Discussion about this post