മുംബൈ: നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ കണ്ടെത്തി. നവി മുംബൈയിലെ ചില വീടുകളുടെ ചുവരുകളിലാണ് പോസ്റ്ററുകൾ പതിച്ചത്. പച്ചമഷിയിൽ ഇംഗ്ലീഷിലാണ് പോസ്റ്ററുകൾ. ഇവയിൽ 786, പിഎഫ്‌ഐ സിന്ദബാദ് എന്നിങ്ങനെ രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ തെളിവുകൾ പോലീസ് പരിശോധിച്ചുവരികയാണ്. പ്രതി ആരെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഈ പോസ്റ്ററുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാകുകയാണ്.










