കൗശാംബി: ഉത്തർപ്രദേശിലെ കൗശംബി ജില്ലയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊടും കുറ്റവാളിയെ വെടിവെച്ച് കൊന്നു. കൊലപാതകം, കവർച്ച തുടങ്ങീ നിരവധി കേസുകളിൽ പ്രതിയായ ഗുഫ്രാൻ എന്നയാളെ ആണ് വെടിവച്ച് കൊലപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 13ലധികം കേസുകളിലെ പ്രധാന പ്രതിയാണ് ഇയാൾ. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരഉ ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഇന്ന് പുലർച്ചെ 5 മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രത്യേക ടാസ്ക് ഫോഴ്സിന്റെ ഒരു സംഘം കൗശംബി ജില്ലയിൽ നടത്തിയ തിരച്ചിലിനിടെ ഇയാൾ പോലീസ് സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ പോലീസുകാരും തിരിച്ചടിച്ചു. വെടിയേറ്റ ഉടനെ ഗുഫ്രാനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2017ൽ യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ ശേഷം ഇതുവരെ 10,900 ഏറ്റുമുട്ടലുകളുണ്ടായത്. അതിൽ 185 ക്രിമിനലുകൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
Discussion about this post