എറണാകുളം: സംസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്ന് സ്വർണ വില. സ്വർണം പവന് 43,480 രൂപ എന്ന നിരക്കിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടം ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.
നിലവിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 5435 രൂപയാണ് വില. കഴിഞ്ഞ ഒരാഴ്ച തുടർച്ചയായി സ്വർണ വിലയിൽ കുറവ് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വില വർദ്ധിച്ചത്. ജൂൺ രണ്ടിനായിരുന്നു സ്വർണ വില ഏറ്റവും ഉയർന്ന വിലയിൽ നിന്നത്. ഇതിന് ശേഷം തുടർച്ചയായി വില കുറയുകയായിരുന്നു. 44,800 രൂപയായിരുന്നു അന്നത്തെ സ്വർണ വില.
അതേസമയം അടുത്തിടെ തുടർച്ചയായി ഉണ്ടായ വില കുറവ് സ്വർണം വാങ്ങാൻ അനുകൂലമാക്കുകയാണ് ഉപഭോക്താക്കൾ. സ്വർണക്കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.












