തൃശൂർ : തട്ടുകടയിലെ ചിക്കൻ 65 ൽ പുഴുവിനെ കണ്ടെത്തി. ചാലക്കുടി സുന്ദരി ജംഗ്ഷനിലാണ് സംഭവം. കുടുംബവുമായെത്തിയ യുവാവാണ് ചിക്കനിൽ പുഴുവിനെ കണ്ടെത്തിയത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ആമ്പല്ലൂർ കലൂർ സ്വദേശിയായ തളിക്കുളം ജിത്തു ജോസഫും കുടുംബവും കടയിലെത്തി ചിക്കൻ 65 ഓർഡർ ചെയ്യുകയായിരുന്നു. നാല് വയസ്സുള്ള കുട്ടി ചിക്കൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇവരത് വാങ്ങിയത്. എന്നാൽ ഇതിൽ നിന്ന് നിരവധി പുഴുക്കളെ കണ്ടെത്തി.
സംഭവത്തിൽ ജിത്തു നഗരസഭാ ആരോഗ്യ വിഭാഗത്തിന് പരാതി നൽകി. തുടർന്ന് ഹോട്ടലിന് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് അയക്കുകയായിരുന്നു. ഹോട്ടൽ തുറക്കരുതെന്ന് നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് ഇന്ന് ഹോട്ടൽ തുറന്നിട്ടില്ല.
Discussion about this post