മേഘാലയ: നുഴഞ്ഞു കയറ്റശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്. മേഘാലയിലെ വെസ്റ്റ് ജയന്തിയാ ഹിൽസിലെ അതിർത്തിയിൽ നിന്നാണ് അതിർത്തി സുരക്ഷാ സേന നുഴഞ്ഞുകയറാൻ ശ്രമിച്ച വിദേശപൗരന്മാരെ പിടികൂടിയത്. 5 ബംഗ്ലാദേശ് പൗരന്മാരാണ് പിടിയിലായത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബിഎസ്എഫ് പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കടന്ന അഞ്ച് ബംഗ്ലാദേശി പൗരന്മാരെ പിടികൂടിയത്.
ബംഗ്ലാദേശിലെ സിൽഹെത്, ഹബീബ്ഗഞ്ച് എന്നിവിടങ്ങളിലെ താമസക്കാരാണ് പിടിയിലായ വിദേശികളെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. ‘ഇന്ത്യയിൽ സ്ഥിരമായി സ്ഥിരതാമസമാക്കാനുള്ള ഉദ്ദേശത്തോടെയാണ് തങ്ങൾ നുഴഞ്ഞുകയറിയതെന്ന് ചോദ്യം ചെയ്യലിൽ അവർ വെളിപ്പെടുത്തി.ഇവരെ നുഴഞ്ഞുകയറാൻ സഹായിച്ച വാഹനത്തിന്റെ ഡ്രൈവറെയും സുരക്ഷാ സേന പിടികൂടിയിട്ടുണ്ട്. അതിർത്തിയിൽ പരിശോധന ശക്തമാക്കുമെന്ന് സുരക്ഷാ സേന അറിയിച്ചു.
Discussion about this post