ഭോപ്പാൽ: കുനോ നാഷണൽ പാർക്കിൽ ചീറ്റയ്ക്ക് പരിക്കേറ്റു. ആഫ്രിക്കയിൽ നിന്നും എത്തിച്ച അഗ്നി എന്ന ചീറ്റയ്ക്കാണ് പരിക്കേറ്റത്. മറ്റ് ചീറ്റകളുമായി അഗ്നി ഏറ്റുമുട്ടിയിരുന്നു. ഇതിലാണ് പരിക്ക് പറ്റിയതെന്ന് പാർക്ക് അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. നിലവിൽ കുനോ ദേശീയ പാർക്കിനോട് ചേർന്നുള്ള വിശാല വനത്തിലാണ് അഗ്നിയുള്ളത്. മറ്റ് ചീറ്റകളും അഗ്നിയ്ക്കൊപ്പം ഇവിടെയുണ്ട്. തിങ്കളാഴ്ച വൈകീട്ടോടെ അഗ്നിയും മറ്റു ചീറ്റകളുമായി ഏറ്റുമുട്ടുകയായിരുന്നു. പരിക്കേറ്റ അഗ്നിയ്ക്ക് ആവശ്യമായ ചികിത്സ നൽകിവരുകയാണെന്ന് പാർക്ക് അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാസം 21 നാണ് അഗ്നിയുൾപ്പെടെ മൂന്ന് ചീറ്റകളെ തുറന്നുവിട്ടത്. വായു പെൺചീറ്റയായ ഗാമിനി എന്നീ ചീറ്റകളെ ആയിരുന്നു അന്ന് അഗ്നിയ്ക്കൊപ്പം തുറന്നുവിട്ടത്. അഗ്നി ആൺ ചീറ്റയാണ്. കഴിഞ്ഞ മാസം ചീറ്റകളുമായുള്ള ഏറ്റുമുട്ടലിൽ ഒരു പെൺ ചീറ്റ ചത്തിരുന്നു.
Discussion about this post