തിരുവനന്തപുരം: എക്സൈസ് മന്ത്രി കെ ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷബഹളം. പ്ലക്കാര്‍ഡും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. സ്പീക്കര്‍ എത്തിയതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ മുദ്രാവാക്യം മുഴക്കി.
ഇതിനിടെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം നാടകമാണെന്ന തരത്തില്‍ ഭരണപക്ഷത്തെ ശിവദാസന്‍ നായര്‍ നടത്തിയ പരാമര്‍ശം പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. പരാമര്‍ശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. എന്നാല്‍ സഭാ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് നടത്തിയ പരാമര്‍ശം സഭാരേഖകളില്‍ ഇല്ലെന്ന് സ്പീക്കര്‍ ശക്തന് വ്യക്തമാക്കി.
തുടര്‍ന്ന് ഭരണപ്രതിപക്ഷ എംഎല്‍എമാര്‍ തമ്മില്‍ വാക്പോരുണ്ടായി. ഒടുവില്‍ ശിവദാസന്‍ നായരുടെ പരാമര്‍ശം ശരിയായില്ലെന്ന് സ്പീക്കര്‍ റൂളിംഗ് നല്കി. ഇതോടെയാണ് പ്രതിപക്ഷഎംഎല്‍എമാര്‍ സീറ്റുകളിലേക്ക് മടങ്ങിയത്. ഇപ്പോള്‍ ചോദ്യോത്തരവേള തുടരുകയാണ്. ഇതിന് ശേഷം ബാര്‍കോഴയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സബ്മിഷന് ഉന്നയിക്കും.
Discussion about this post