ഭോപ്പാൽ: ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി ക്രിക്കറ്റ് താരം ഉമേഷ് യാദവ്. ഭാര്യയ്ക്കൊപ്പം ഗുരുപൂർണിമ ദിനത്തിലാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. ഭാര്യ തന്യയ്ക്കൊപ്പം ക്ഷേത്ര പൂജകളിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പുലർച്ചെ നാല് മണിയോടെയായിരുന്നു അദ്ദേഹവും ഭാര്യയും മഹാകാലേശ്വർ ക്ഷേത്രത്തിൽ എത്തിയത്. രാവിലെ നടന്ന വിശിഷ്ട പൂജകളിൽ അദ്ദേഹം പങ്കെടുത്തു. മഹാകാലേശ്വരന് ഇരുവരും ചേർന്ന് ഭസ്മാരതി ഉഴിഞ്ഞു. ഇതിന് ശേഷം നന്ദ ഹാളിൽ എത്തി വേദ മന്ത്രങ്ങൾ ഉരുവിട്ട് പ്രാർത്ഥിച്ചു.
പരമ്പരാഗത വേഷം ധരിച്ചായിരുന്നു ഇരുവരും ക്ഷേത്രത്തിൽ എത്തിയത്. ഉമേഷ് യാദവ് മഞ്ഞ വേഷ്ടിയും മുണ്ടുമാണ് ധരിച്ചിരുന്നത്. പിങ്ക് നിറത്തിലുള്ള സാരി ധരിച്ചായിരുന്നു തന്യ എത്തിയത്. ദർശനത്തിന് ശേഷം ഇരുവരും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇത് നിമിഷ നേരങ്ങൾ കൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായത്.
Discussion about this post