മുംബൈ: പണ്ടോറ പേപ്പേഴ്‌സുമായി ബന്ധപ്പെട്ട് രജിസ്റ്റർ കേസിൽ ചോദ്യം ചെയ്യലിനായി ഹാജരായി റിലയൻസ് എഡിഎ ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ ഭാര്യ ടിന അംബാനി. രാവിലെയോടെയാണ് മുംബൈയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരായത്.വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
തിങ്കളാഴ്ച അനിൽ അംബാനിയിൽ നിന്നും ഇഡി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടിയിരുന്നു. തിങ്കളാഴ്ച ഇരുവരോടും ഒന്നിച്ച് ഹാജരാകാൻ ആയിരുന്നു ഇഡി നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ടിന അംബാനിയ്ക്ക് ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് പുതിയ നോട്ടീസ് നൽകുകയായിരുന്നു. ഇതേ തുടർന്നായിരുന്നു ഹാജരായത്. ടിനയുടെ മൊഴിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഫെമ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇഡി വ്യക്തമാക്കി.











