ഡല്‍ഹി: രാജ്യത്ത് ഒരു മുസ്ലിം ആകുന്നതിലും സുരക്ഷിതം പശുവായി ജനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ലോക്സഭയില്‍ നടന്ന അസഹിഷ്ണുതാ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ശശി തരൂര്‍.
വീട്ടില്‍ ഹെയ്റ്റ് ഇന്‍ ഇന്ത്യ ആകുമ്പോള്‍ വിദേശത്ത് പോയി മെയ്ക് ഇന്‍ ഇന്ത്യ പ്രചരിപ്പിക്കുന്നത് എങ്ങനെയാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലാണ് അസഹിഷ്ണുത പടരുന്നതെന്നും തരൂര്‍ പറഞ്ഞു.
ഇന്ത്യയിലെ അസഹിഷ്ണുതയെ പറ്റി വിദേശ പ്രസിദ്ധീകരണങ്ങളില്‍ പോലും ചര്‍ച്ചയായി.
ഇന്ത്യാ ചരിത്രത്തിന് ഏറ്റവും വലിയ ആഘാതമാണിത്. നാനാത്വത്തിലാണ് രാജ്യം കെട്ടിപ്പടുത്തത്. അതില്‍ ഉറച്ചു നില്ക്കാന് കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ഥിക്കുന്നതായും തരൂര്‍ പറഞ്ഞു.
Discussion about this post