ഇംഫാൽ : മണിപ്പൂരിൽ സ്കൂൾ പരിസരത്ത് യുവതി വെടിയേറ്റ് മരിച്ചു. ഇംഫാലിലെ് ശിശു നികേതൻ സ്കൂളിന് സമീപമാണ് സംഭവം. രാവിലെ 8.40 ഓടെയാണ് വെടിവെയ്പ്പ് നടന്നതെന്ന് പോലീസ് അറിയിച്ചു.
മണിപ്പൂരിലെ സംഘർഷം കണക്കിലെടുത്ത് രണ്ട് മാസത്തിലേറെയായി സ്കൂളുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്നലെയാണ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്.
ചില പ്രദേശങ്ങളിലെ 96 സ്കൂളുകൾ ഒഴികെ എട്ടാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളും ജൂലൈ 5 മുതൽ വീണ്ടും തുറക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പ്രഖ്യാപിച്ചിരുന്നു. വീടുകളുടെ നിർമ്മാണം പൂർത്തിയാകുകയും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ച ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തുകഴിഞ്ഞാൽ 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സ്കൂളിലേക്ക് വരാമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഇന്ന് രാവിലെയോടെ സ്കൂൾ പരിസരത്ത് വീണ്ടും സംഘർഷമുണ്ടായതായി സംശയമുണ്ട്. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനായിട്ടില്ല. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്.
Discussion about this post