Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ധോനിക്ക് നാൽപ്പത്തിരണ്ടാം പിറന്നാൾ; ആശംസകളും ആഹ്ലാദ പ്രകടനങ്ങളുമായി ആരാധകർ

by Brave India Desk
Jul 7, 2023, 09:32 am IST
in Cricket, India, Sports
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്ടനും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ‘തല‘യുമായ മഹേന്ദ്ര സിംഗ് ധോനിക്ക് ഇന്ന് നാൽപ്പത്തിരണ്ടാം പിറന്നാൾ. പ്രിയ താരത്തിന്റെ പിറന്നാൾ ആഹ്ലാദാരവങ്ങളോടെ ആഘോഷിക്കാൻ ഒരുങ്ങുകയാണ് ആരാധകർ. ആഘോഷങ്ങളുടെ ഭാഗമായി ധോനിയുടെ 52 അടി ഉയരമുള്ള പടുകൂറ്റൻ കട്ടൗട്ടാണ് ഹൈദരാബാദിൽ ഒരുങ്ങിയിരിക്കുന്നത്.

2004 ഡിസംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ ധോനി, കളിക്കാരൻ എന്ന നിലയിലും ക്യാപ്ടൻ എന്ന നിലയിലും ഒരുപിടി റെക്കോർഡുകൾ സ്വന്തം പേരിലാക്കി, 2020ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി അഞ്ചാമത് ഐപിഎൽ കിരീടം കഴിഞ്ഞ മാസം സ്വന്തമാക്കിയ ധോനി, ഇന്നും പ്രതാപം മങ്ങാത്ത പടക്കുതിരയാണ്.

Stories you may like

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

2007ൽ കൊൽക്കത്തയിൽ വെച്ച് കണ്ടുമുട്ടിയ സാക്ഷി സിംഗാണ് ധോനിയുടെ ഭാര്യ. ഇവരുടെ മകളാണ് സിവ.

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടന്നുവരുന്നതിന് മുൻപ് ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റ് പരിശോധകനായിരുന്നു ധോനി. ക്രിക്കറ്റിന് പുറമേ റെസ്ലിംഗ്, ഫുട്ബോൾ, ബാഡ്മിന്റൺ എന്നിവയും ധോനിയുടെ പ്രിയ വിനോദങ്ങളാണ്.

2007ൽ ആദ്യ ട്വന്റി 20 ലോകകപ്പ് ഇന്ത്യക്ക് സമ്മാനിച്ച ക്യാപ്ടനായ ധോനി, അക്കാലത്തെ തന്റെ നീണ്ട ഹെയർ സ്റ്റൈൽ കൊണ്ടും ശ്രദ്ധേയനായിരുന്നു. വാഹനങ്ങളോട് അഗാധമായ കമ്പമുള്ള ധോനിയുടെ പക്കൽ ധാരാളം വിന്റേജ് വാഹനങ്ങളുടെ ശേഖരമുണ്ട്.

1999-200 കാലഘട്ടത്തിലായിരുന്നു ആഭ്യന്തര ക്രിക്കറ്റിൽ ധോനിയുടെ അരങ്ങേറ്റം. ഏകദിനങ്ങളിൽ 10,773 റൺസും ട്വന്റി 20യിൽ 1,617 റൺസും ടെസ്റ്റിൽ 4,876 റൺസും അദ്ദേഹം നേടിയിട്ടുണ്ട്. 2005ൽ ശ്രീലങ്കയ്ക്കെതിരെ പുറത്താകാതെ നേടിയ 186 റൺസാണ് ഏകദിനത്തിലെ ഉയർന്ന സ്കോർ. ഏകദിന ക്രിക്കറ്റിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ഇതാണ്.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീം സസ്പെൻഷനിലായിരുന്ന കാലത്ത് റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സിന് വേണ്ടിയും ധോനി കളിച്ചിട്ടുണ്ട്. ട്വന്റി 20യിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടിയ രണ്ടാമത്തെ വിക്കറ്റ് കീപ്പർ എന്ന നേട്ടവും ഇദ്ദേഹത്തിന്റെ പേരിലാണ്.

200ലധികം എകദിന മത്സരങ്ങളിൽ ടീമിനെ നയിച്ച ഒരേയൊരു ഏഷ്യൻ ക്യാപ്ടനാണ് മഹേന്ദ്ര സിംഗ് ധോനി. ക്യാപ്ടൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരം ധോനിയാണ്. ക്യാപ്ടൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചതിന്റെ റെക്കോർഡ് ധോനിക്കാണ്.

11 ഐപിഎൽ ഫൈനലുകൾ കളിച്ച ഏക താരം, 5 ഐപിഎൽ കിരീടങ്ങൾ എന്ന നേട്ടത്തിൽ മുംബൈ ഇന്ത്യൻസ് ക്യാപ്ടൻ രോഹിത് ശർമ്മയ്ക്കൊപ്പം എന്നിവയും ധോനിയുടെ സുപ്രധാന നാഴികക്കല്ലുകളാണ്. ഐപിഎല്ലിൽ നൂറിലധികം വിജയങ്ങൾ നേടിയ ഒരേയൊരു ക്യാപ്ടനും ധോനിയാണ്.

2013ലെ ചെന്നൈ ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ധോനി നേടിയ 224 റൺസ് ഒരു ഇന്ത്യൻ ക്യാപ്ടൻ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണ്. ആദ്യ ഹോം- എവേ ടെസ്റ്റ് പരമ്പരകൾ നേടുന്ന ആദ്യ ക്യാപ്ടൻ, തുടർച്ചയായ അഞ്ച് പരമ്പര വിജയങ്ങൾ നേടുന്ന ഒരേയൊരു ഇന്ത്യൻ ക്യാപ്ടൻ എന്നിവയും അദ്ദേഹത്തിന്റെ നേട്ടങ്ങളാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടിയ ഒരേയൊരു ഇന്ത്യൻ വിക്കറ്റ് കീപ്പറാണ് ധോനി.

ട്വന്റി 20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും ഉൾപ്പെടെ 3 ഫോർമാറ്റുകളിലെയും ഐസിസി കിരീടങ്ങൾ നേടിയ ഒരേയൊരു ക്യാപ്ടൻ ധോനിയാണ്. ഒരു ഏകദിന ഇന്നിംഗ്സിൽ ആദ്യമായി 10 സിക്സറുകൾ നേടുന്ന ഇന്ത്യൻ താരം, ഏകദിനത്തിൽ നൂറിലധികം സ്റ്റമ്പിംഗുകളുള്ള ഒരേയൊരു വിക്കറ്റ് കീപ്പർ എന്നീ നേട്ടങ്ങളും ധോനിയുടെ പേരിലാണ്.

2009ൽ ഇന്ത്യ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമത് എത്തുന്നത് ധോനിയുടെ ക്യാപ്ടൻസിക്ക് കീഴിലാണ്. 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ 2011ൽ ഏകദിന ലോക ചാമ്പ്യന്മാരാകുമ്പോൾ 79 പന്തിൽ പുറത്താകാതെ 91 റൺസ് നേടിയ ധോനിയുടെ ഫിനിഷിംഗ് സിക്സർ ലോക ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയമായ ചിത്രമാണ്.

രാജീവ് ഗാന്ധി ഖേൽ രത്ന, പത്മശ്രീ, പതഭൂഷൺ എന്നീ പുരസ്കാരങ്ങൾ നൽകി രാജ്യം എം എസ് ധോനിയെ ആദരിച്ചിട്ടുണ്ട്. 2011ൽ അദ്ദേഹം ടെറിറ്റോറിയൽ ആർമിയിൽ ലെഫ്റ്റ്നന്റ് കേണലായി.

Tags: birthdaym.s.dhoniCSK
Share11TweetSendShare

Latest stories from this section

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies