ഇടുക്കി: കനത്ത മഴയെ തുടർന്ന് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ. ഗ്യാപ് റോഡിൽ ആയിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. സമീപത്തെ മലയിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. മണ്ണിന് പുറമേ വലിയ പാറക്കല്ല് അടക്കം റോഡിലേക്ക് വീണു ഇതെ തുടർന്നാണ് റോഡ് വഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടത്.
മൂന്നാറിലേക്കുള്ള പ്രധാന പാതയാണ് കൊച്ചി-ധനുഷ്‌കോടി ദേശീയ പാത. ദിനം പ്രതി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകാറുള്ളത്. മണ്ണിടിഞ്ഞതോടെ യാത്രികർ വലിയ പ്രയാസമാണ് നേരിടുന്നത്. അതേസമയം മണ്ണ് മാറ്റി ഗതാഗതം പുന:സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Discussion about this post