കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് കോഴ നല്‍കിയെന്ന് സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്. മുഖ്യമന്ത്രിയ്ക്ക് അഞ്ചര കോടി രൂപ നല്‍കിയെന്ന് ബിജു രാധാകൃഷ്ണന് സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്കി.
മൂന്ന് ഘട്ടങ്ങളിലായാണ് പണം നല്‍കിയത്. ലാഭം 60: 40 എന്ന രീതിയില്‍ വീതിച്ചെടുക്കാനായിരുന്നു ധാരണ. സലീം രാജ് ആവശ്യപ്പെട്ടതനുസരിച്ചാണ് പണം നല്‍കിയത്.
നാല്‍പ്പത് കോടി മുഖ്യമന്ത്രിയുടെ ലാഭവിഹിതമായിരുന്നു. പാലാക്കട് കിന്‍ഫ്രയില്‍ 70 ഏക്കര്‍ ഭൂമി ടീം സോളാറിന് നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പു തന്നിരുന്നു. ചര്‍ച്ചകള്‍ നടന്നത് എറണാകുളം റസ്റ്റ് ഹൗസില്‍ വച്ചാണ്.
ടീം സോളാറിന്റെ വളര്‍ച്ചയിലും തളര്‍ച്ചയിലും മുഖ്യമന്ത്രിയ്ക്കും അദ്ദേഹത്തിന്റെ ഓഫീസും പങ്കുണ്ടെന്നും ബിജു രാധാകൃഷ്ണന് വ്യക്തമാക്കി. ശ്രീധരന് നായര്‍ക്കൊപ്പം സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ടെന്ന കാര്യവും ബിജുവിന്റെ മൊഴിയിലുണ്ട്. മുഖ്യമന്ത്രിയ്ക്കെതിരായ
തന്റെ മൊഴി ജീവനു തന്നെ ഭീഷണിയാവുമെന്ന് ഭയമുണ്ടെന്നും ബിജു രാധാകൃഷ്ണന് പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനും സോളാര്‍ കമ്പനിയുടെ ഭാഗമായിരുന്നു. കമ്പനി ഇടപാടുകളിലെല്ലാം ചാണ്ടി ഉമ്മന്‍ പങ്കാളിത്തമുണ്ടായിരുന്നു. മുഖ്യമന്ത്രിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. കോയമ്പത്തൂരില്‍ ഒളിവിലായിരുന്ന കാലത്ത് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. ജിക്കുവിന്റെയും ജോപ്പന്റെയും ഫോണിലൂടെയാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. അറസ്റ്റിലായാലും ജാമ്യം ലഭിക്കാന്‍ സഹായിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
മുഖ്യമന്ത്രിയ്ക്ക് വേണ്ടി കോട്ടയം സ്വദേശി തോമസ് കൊണ്ടാടി എന്നയാള്‍ തന്നെ ജയിലില്‍ വന്ന് കണ്ടിരുന്നു. ജയിലിലും കോടതിയിലുമായി മൂന്ന് വട്ടം ഇയാള്‍ തന്നെ കണ്ടു. സംരക്ഷിച്ചു കൊളളാമെന്ന് തോമസ് മുഖ്യമന്ത്രിയ്ക്ക് വേണ്ടി തനിക്ക് ഉറപ്പ് നല്കി. ശാലു മേനോനെ സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ബിജു മൊഴിയില്‍ പറഞ്ഞു.
Discussion about this post