തിരുവനന്തപുരം: സോളാര്‍ വിഷയത്തിലെ ആരോപണങ്ങള്‍ സര്‍ക്കാരിന് ഒരു തരത്തിലും പോറലേല്‍പ്പിയ്ക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിനോടുള്ള വിരോധം പ്രതിപക്ഷം അവസരം കിട്ടിയപ്പോള്‍ ഉപയോഗിയ്ക്കുകയായിരുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു.
സര്‍ക്കാറിനോട് ശത്രുതയുള്ള ആളാണ് ബിജു രാധാകൃഷ്ണന്‍. 58 കേസുകളാണ് ബിജു രാധാകൃഷ്ണനെതിരെയുള്ളത്. ഭാര്യയെ കൊന്ന കേസില്‍ ബിജു രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത് യു.ഡി.എഫ് സര്‍ക്കാരാണെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ്ത്തിന് മറുപടിയായാണ് ചെന്നിത്തല ഇക്കാര്യങ്ങളഅ# വിശദീകരിച്ചത്.
Discussion about this post