കന്യാകുമാരി : തമിഴ് സിനിമയിലെ സ്റ്റണ്ട്മാസ്റ്റർ കനൽ കണ്ണൻ കന്യാകുമാരിയിൽ നിന്നും അറസ്റ്റിലായി. ഡിഎംകെ നേതാവിന്റെ പരാതിയിലാണ് കനൽ കണ്ണനെ അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ ട്വീറ്റ് ചെയ്തെന്നാണ് പരാതി.
നാഗർകോവിൽ സൈബർ ക്രൈം ഓഫീസിൽ ചോദ്യം ചെയ്യലിനായി രാവിലെ 10 മണിക്ക് ഹാജരായപ്പോഴാണ് കനൽ കണ്ണനെ അറസ്റ്റ് ചെയ്തത്. തമിഴ്നാട് ഹിന്ദു മുന്നണിയുടെ സംസ്ഥാന അധ്യക്ഷൻ കൂടിയാണ് കനൽ കണ്ണൻ. ഇദ്ദേഹത്തിന്റെ ചോദ്യം ചെയ്യലിനെയും അറസ്റ്റിനെയും തുടർന്ന് നിരവധി ഹിന്ദു മുന്നണി ബിജെപി പ്രവർത്തകർ സ്റ്റേഷന് മുമ്പിൽ തടിച്ചു കൂടുകയും മുദ്രാവാക്യം മുഴുക്കുകയും ചെയ്തിരുന്നു.









Discussion about this post