തൃശ്ശൂര്‍ : ഗോവ മയക്കു മരുന്ന് കേസുമായി ബന്ധമുള്ള തൃശ്ശൂര്‍ സ്വദേശി അറസ്റ്റില്‍. തൃശ്ശൂര്‍ കഴിമ്പ്രം സ്വദേശി സായി നൈനേഷിനെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് കൊച്ചിയില്‍ കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായ സഹസംവിധായിക ബ്ലസിയെ പരിചയമുണ്ടെന്നും പോലീസിന് നല്‍കിയിട്ടുണ്ട്.
ഗോവയില്‍ ന്യൂ ഇയര്‍ പാര്‍ട്ടിക്ക് പോയപ്പോഴാണ് കൊക്കെയ്ന്‍ വാങ്ങിയതെന്ന് കൊച്ചിയില്‍ അറസ്റ്റിലായ ബ്ലെസ്സിയും രേഷ്മയും പോലീസിനോട് പറഞ്ഞിരുന്നു . ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നൈനേഷ് അറസ്റ്റിലായത്.പ്രമുഖ വ്യക്തികള്‍ക്കും നിരവധി സ്ത്രീകള്‍ക്കും ഇയാളുടെ മയക്കു മരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്നാണ് സൂചന.
Discussion about this post