ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സ്വർണ്ണക്കടത്ത് തടഞ്ഞ് ബിഎസ്എഫ്. ത്രിപുരയിലെ അന്താരാഷ്ട്ര അതിർത്തിയിൽ വച്ചാണ് 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ ബിസ്‌ക്കറ്റുകൾ പിടിച്ചെടുത്തത്. നാല് പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിലാണ് ഇത് കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് സ്വർണ്ണ ബിസ്‌കറ്റ് കണ്ടെടുത്ത്.
70,44,325 രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയതെന്ന് ബിഎസ്എഫ് പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഒഡീഷയിൽ നടത്തിയ ഓപ്പറേഷനിൽ മാരിഗേറ്റ ഗ്രാമത്തിന് സമീപമുള്ള ഗമ്പകൊണ്ട വനമേഖലയിൽ നിന്ന് ബിഎസ്എഫ് സ്‌ഫോടകവസ്തു ശേഖരം പിടിച്ചെടുത്തിരുന്നു. ഇലക്ട്രിക് ഡിറ്റണേറ്ററുകൾ, ജെലാറ്റിൻ സ്റ്റിക്കുകൾ, വിസിലുകൾ, ഹാൻഡ് ഗ്രനേഡുകൾ എന്നിവ ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു.
Discussion about this post