തിരുവനന്തപുരം: അന്തരിച്ച രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന് ബി.എസ്.എന്‍.എല്‍ ന്റെ ജപ്തി നോട്ടീസ്. തിരുവനന്തപുരത്ത് രാജ്ഭവനില്‍ താമസിക്കുമ്പോള്‍ എടുത്ത ടെലഫോണ്‍ കണക്ഷനില്‍ 1029 കോടി രൂപയുടെ കുടിശിക വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
റെവന്യൂ റിക്കവറി മേളയില്‍ പങ്കെടുത്ത് തുക അടയ്ക്കാമെന്നും ബി.എസ്.എന്‍.എല്‍ വ്യക്തമാക്കി. വീഴ്ച വരുത്തിയാല്‍ ഭൂസ്വത്തും ജംഗമ വസ്തുക്കളും ജപ്തി ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു. കഴിഞ്ഞ 18ന് അയച്ച നോട്ടീസ് രണ്ടു ദിവസം മുമ്പാണ് രാജ്ഭവനില്‍ ലഭിച്ചത്.
രാജ്ഭവനിലെ അനന്തപുരി സ്യൂട്ടില്‍ താമസിക്കവെ 2724800 എന്ന ലാന്‍ഡ് ഫോണ്‍ നമ്പര്‍ കലാം ഉപയോഗിച്ചിരുന്നു. ഈ വകയില്‍ 1029 രൂപ കുടിശിക വരുത്തിയിട്ടുണ്ട്. പലതവണ നോട്ടിസ് നല്‍കിയിട്ടും അടയ്ക്കാത്ത സാഹചര്യത്തില്‍ റവന്യു റിക്കവറി ആക്ടിലെ വകുപ്പ് 65 പ്രകാരം താങ്കളുടെ ജംഗമ വസ്തുക്കള്‍, ഭൂസ്വത്ത് എന്നിവ ജപ്തി ചെയ്ത് ഇടാക്കുവാന്‍ ആര്‍.ആര്‍ തഹസീല്‍ദാറിനെ ചുമതലപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ മാസം നടക്കുന്ന പ്രത്യേക റവന്യൂ റിക്കവറി മേളകളില്‍ പങ്കെടുത്ത് ബി.എസ്.എന്‍.എല്ലില്‍ നിന്ന് ലഭിക്കുന്ന ഇളവുകള്‍ കിഴിച്ചുള്ള തുക അടച്ച് ജപ്തി നടപടികള്‍ നിന്ന് ഒഴിവാകാവുന്നതാണെന്ന് അക്കൗണ്ട്‌സ് ഓഫീസറുടെ ഒപ്പോടു കൂടിയ നോട്ടീസില്‍ പറയുന്നു.
അതേസമയം, ഏതു കാലയളവിലാണ് കലാം താമസിച്ചതെന്ന് നോട്ടീസില്‍ പറയുന്നില്ല. രാഷ്ട്രപതിയായിരിക്കുമ്പോഴും അതിനുശേഷവും കേരളത്തിലെത്തിയാല്‍ രാജ് ഭവനിലെ അനന്തപുരി സ്യൂട്ടിലായിരുന്നു കലാം താമസിച്ചിരുന്നത്.
Discussion about this post